28TH LSG ANDROTH BECOME THE CHAMPION THANK YOU VISITORS...
28TH LSG CHETLAT MEET CLOSED & HANDED OVER THE MEET FLAG BY THE CHIEF GUEST SRI. VIJENDRA SINGH RAWAT, IAS, DISTRICT COLLECTOR UTL TO THE TEAM MANAGER ANDROTH TO THE REPRESENTATIVE OF HOST ISLAND FOR 29TH LSG ............

Sunday, November 11, 2018



            ചെത്ത് ലത്ത് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് തിരക്ഷീല വീണു.  ഇന്ന് ഉച്ചയ്ക്ക് ശേഷം 2:30 നു ചെത്ത് ലത്ത്  എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണശഭളമായ സമാപന ചടങ്ങിന്  സ്പോര്‍ട്ട്സ് & യൂത്ത്അഫൈസ് ഓര്‍ഗനൈസര്‍ ശ്രീ.സലീം സര്‍ സ്വാഗതം ആശംസിച്ചു. തുടര്ന്ന് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ മീറ്റ് സെക്രട്ടറി  ശ്രി. ബസ്ഹര്‍ ജംഹര്‍ മീറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരിപാടിയില്‍  ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി.അബ്ബസ്ഹാജി.പിപി, സ്പോര്‍ട്സ് & യൂത്ത് അഫൈര്‍സ് സെക്രട്ടറി ശ്രി.എ.ഹംസ ,  സീനിയര്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ രാകേശ് സിങ്ങാള്‍ (ഡാനിക്സ്), ചെത്ത്ലത്ത് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍  ശ്രീമതി.റസീനാ.പി , ചെത്ത്ലാത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ ശ്രീ.മുഹമ്മദ് കോയ.ടിപി , എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍പ്രിന്‍സിപ്പാള്‍ ശ്രി. ടോം മാത്യു, എ.എച്ച്.എം.  സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രി. മുഹമ്മദ് ഇക്ബാല്‍ എം.പി,  എന്നിവരുടെ സാന്നിദ്യത്തില്‍  മുഖ്യ അതിഥി ബഹുമാന്യനായ ലക്ഷദ്വീപ്  കലക്ടര്‍ ശ്രി.വിജേന്ദ്ര സിങ്ങ് രാവട്ട്, (ഐ.എ.എസ്) 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന്  തിരക്ഷീല വീണതായി പ്രഖ്യാപിച്ചു കൊണ്ട്  മീറ്റ് ഫ്ലാഗ്  29ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് ആതിഥ്യം വഹിക്കുന്ന അന്ത്രോത്ത് ടീം മാനേജര്‍ക്കു കൈമാറി . മുഖ്യഅതിഥികള്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

        എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്തികള്‍ നടത്തിയ മാസ്സ് ഡിസ്പ്ലേ പരിപാടിക്ക് മാറ്റ് കൂട്ടി. 



Thursday, November 8, 2018

                                     61 ഇനങ്ങളുടെ  റിസൽറ്റ് പുറത്തതാവുമ്പോൾ  
                       ഓരോ ദ്വിപിനും  ലഭിച്ച  പോയിൻറ്    നില ഒറ്റനോട്ടത്തിൽ


Wednesday, November 7, 2018



7.11.2018

   19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കവരത്തിയും കടമത്തും തമ്മില്‍ ഏറ്റ്മുട്ടിയപ്പോള്‍ കവരത്തി കട്മത്തിനെ പരാജയപ്പെടുത്തി കവരത്തി ഒന്നാം സ്ഥാനം കരസ്തമാക്കി ഈ വിഭാഗത്തിലെ  ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍മാരായി (Set:2-1). കട്മത്ത് രണ്ടാം സ്ഥാനവും ,  മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനലില്‍ അമിനി നേരിട്ടുള്ള സെറ്റിന്  മിനിക്കോയിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്തമാക്കി.

 14 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആവേശകരമായ ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ ആന്ത്രോത്തും ബിത്രയും തമ്മില്‍ ഏറ്റ്മുട്ടിയപ്പോള്‍ അന്ത്രോത്ത് നേരിട്ടുള്ള രണ്ട് സെറ്റിന് ബിത്രയെപരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

   17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആവേശകരമായ ലൂസേഴ്സ് ഫൈനലില്‍ കല്‍പ്പേനിയും കവരത്തിയും തമ്മില്‍ ഏറ്റ്മുട്ടിയപ്പോള്‍ നേരിട്ടുള്ള രണ്ട് സെറ്റിന് കവരത്തിയെ പരാജയപ്പെടുത്തി കല്‍പ്പേനി മൂന്നാം സ്ഥാനം കരസ്തമാക്കി.

   17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അമിനിയും കല്പ്പേനിയും തമ്മില്‍ഏറ്റ്മുട്ടിയപ്പോള്‍ നേരിട്ടുള്ള രണ്ട്സെറ്റിന് കല്പ്പേനിയെ പരാജയപ്പെടുത്തി അമിനി ഒന്നാം സ്ഥാനം കരസ്തമാക്കി ഈ വിഭാഗത്തിലെ ചാമ്പ്യന്‍മാരായി. കല്പ്പേനി രണ്ടാം സ്ഥാനവും,  മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനലില്‍ നേരിട്ടുള്ള രണ്ട് സെറ്റിന് കില്‍ത്താനെ പരാജയപ്പെടുത്തി അന്ത്രോത്ത് മൂന്നാം സ്ഥാനം കരസ്തമാക്കി.

  17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലില്‍ മിനിക്കോയ് ദ്വീപിനെ പരാജയപ്പെടുത്തി അമിനി ഒന്നാം സ്ഥാനം നേടി ചാംപ്യന്‍മാരായി. ആന്ത്രോത്ത് രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ ചെത്ത്ലത്തിനെ പരാജയപ്പെടുത്തി മിനിക്കോയ് മൂന്നാംസ്ഥാനവും കരസ്തമാക്കി.

Tuesday, November 6, 2018

06 .11.2018
        കല്‍പ്പേനിയും കടമത്തും തമ്മില്‍ നടന്ന 19 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ടെനികോയറ്റ് മല്‍സരത്തില്‍  ഒന്നിന് എതിരെ 2 സെറ്റുകള്‍ക്ക് കല്‍പ്പേനി വിജയിച്ചു.
1വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള 2 സെറ്റിന് കല്പ്പേനി ബിത്രയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാഡ്മിന്‍റണ്‍ പരിശീലനത്തിന് അനുകൂലമായ ഗ്രൌണ്ട് പോലുമില്ലാതെ നാലാം സ്ഥാനം നേടിയ ബിത്ര ബിത്രടീം തികച്ചും അത്ഭുതകമായ പ്രകടനമാണ് കാഴ്ച്ചവെച്ചത് . U/14 ആണ്‍കുട്ടികളുടെ ബാഡ്മിന്‍റണ്‍ ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ ബിത്ര ടീം അന്ത്രോത്തിനെ നേരിടും(7.11.2018 10;30 Am).

      LSG 2018 GAMES ആദ്യ ഫൈനല്‍ ഇനമായ 19 വയസ്സിന് താഴെപ്രായമുള്ള ആണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ ആന്ത്രോത്ത് കവരത്തിയെ പരാജയപ്പെടുത്തി ചാംപ്യന്‍മരായി (ഗോള്‍2-1).

     17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ടെനികോയറ്റ് മല്‍സരത്തില്‍ അന്ത്രോത്ത് കടമത്തിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. അമിനി ചെത്ത് ലാത്ത് മത്സരത്തില്‍ അമിനി ചെത്ത് ലത്തിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഫൈനലില്‍ അന്ത്രോത്ത് അമിനിയെ നേരിടും.(9.11.2018  @ 4;00 pm)മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ ചെത്ത്ലത്ത് കടുമത്തെ നേരിടും

6.11.2018

    14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആദ്യസെമിയില്‍ മിനിക്കോയ് ആന്ത്രോത്തിനെയും ആവേശകരമായ രണ്ടാം മത്സരത്തില്‍ കടമത്ത് ബിത്രയെയും പാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനലില്‍ അന്ത്രോത്ത് ബിത്രയെ നേരിടും.

Monday, November 5, 2018



4.11.2018

    17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആവേശകരമായ ആദ്യസെമിയില്‍ അമിനി ആന്ത്രോത്തനെയും രണ്ടാം മത്സരത്തില്‍ കല്പ്പേനി കില്‍ത്തനേയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനലില്‍ അന്ത്രോത്ത് കില്‍ത്തനെ നേരിടും.14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആദ്യസെമിയില്‍ ആന്ത്രോത്ത് ബിത്രയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. 17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്‍റന്‍ മത്സരത്തിന്‍റെ ആദ്യസെമിയില്‍ മിനിക്കോയ് കല്പ്പേനിയെയും
 അമിനി കവരത്തിയെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.  മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്സ് ഫൈനലില്‍ കല്‍പ്പേനിയും  കവരത്തിയും തമ്മില്‍ ഏറ്റുമുട്ടും (7.11.2018 10.00AM).


3.11.2018
36 ഇനങ്ങളിലെ അത്ത് ലറ്റിക്സ് മത്സരങ്ങളുടെ റിസല്‍റ്റ് പുറത്തുവരുമ്പോള്‍ പതിവുപോലെ അന്ത്രോത്ത് ദ്വീപ് പോയിന്‍റ് പട്ടികയില്‍ 115 പോയിന്‍റുമായി മുന്നിട്ട് നില്‍ക്കുന്നു. അമിനി(87), കവരത്തി , അഗത്തി (33), മിനിക്കോയ്(26), കല്പ്പേനി (21), കില്‍ത്താന്‍ (19,കടമത്ത് (16),ചെത്ലത്ത് (1), ബിത്ര (0)പോയിന്‍റുമായി നിലനില്‍ക്കുന്നു.