ചെത്ത് ലത്ത് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് തിരക്ഷീല
വീണു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2:30 നു
ചെത്ത് ലത്ത് എ.പി.ജെ. അബ്ദുല്‍ കലാം
മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണശഭളമായ
സമാപന ചടങ്ങിന് സ്പോര്‍ട്ട്സ് & യൂത്ത്അഫൈസ് ഓര്‍ഗനൈസര്‍
ശ്രീ.സലീം സര് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ മീറ്റ് സെക്രട്ടറി ശ്രി. ബസ്ഹര്
ജംഹര്‍ മീറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരിപാടിയില്‍ ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി.അബ്ബസ്ഹാജി.പിപി, സ്പോര്‍ട്സ് & യൂത്ത് അഫൈര്‍സ് സെക്രട്ടറി ശ്രി.എ.ഹംസ , സീനിയര്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ രാകേശ് സിങ്ങാള്‍ (ഡാനിക്സ്), ചെത്ത്ലത്ത് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ ശ്രീമതി.റസീനാ.പി , ചെത്ത്ലാത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ ശ്രീ.മുഹമ്മദ് കോയ.ടിപി , എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍
സെക്കണ്ടറി സ്കൂള്‍പ്രിന്‍സിപ്പാള്‍ ശ്രി. ടോം മാത്യു, എ.എച്ച്.എം. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന്
ശ്രി. മുഹമ്മദ് ഇക്ബാല്‍ എം.പി, എന്നിവരുടെ സാന്നിദ്യത്തില് മുഖ്യ അതിഥി ബഹുമാന്യനായ ലക്ഷദ്വീപ് കലക്ടര്‍ ശ്രി.വിജേന്ദ്ര സിങ്ങ് രാവട്ട്, (ഐ.എ.എസ്) 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് തിരക്ഷീല വീണതായി പ്രഖ്യാപിച്ചു കൊണ്ട് മീറ്റ് ഫ്ലാഗ്
29ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് ആതിഥ്യം വഹിക്കുന്ന അന്ത്രോത്ത് ടീം
മാനേജര്‍ക്കു കൈമാറി . മുഖ്യഅതിഥികള്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍
സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്തികള്‍ നടത്തിയ മാസ്സ് ഡിസ്പ്ലേ പരിപാടിക്ക് മാറ്റ്
കൂട്ടി.
No comments:
Post a Comment