28TH LSG ANDROTH BECOME THE CHAMPION THANK YOU VISITORS...
28TH LSG CHETLAT MEET CLOSED & HANDED OVER THE MEET FLAG BY THE CHIEF GUEST SRI. VIJENDRA SINGH RAWAT, IAS, DISTRICT COLLECTOR UTL TO THE TEAM MANAGER ANDROTH TO THE REPRESENTATIVE OF HOST ISLAND FOR 29TH LSG ............

Wednesday, October 31, 2018

LSG 2018 ചെത്ത്ലാത്ത് ദ്വീപിൽ ആരംഭം കുറിച്ചു


ചെത്ത്ലാത്ത് :   . ഇന്ന്   രാവിലെ  കൃത്യം  8  ഡോ .എ .പി .ജെ   അബ്ദുൾകലാം  ഗവഃ  സീനിയർ സെക്കണ്ടറി സ്‌കൂൾ  ഗ്രൗണ്ടിൽ നടന്ന  വർണ്ണ  ശഭളമായ  ചടങ്ങിൽ  ബഹുമാനപ്പെട്ട ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  ശ്രീ. ഫാറൂക്ക് ഖാൻ. ഐ .പി.എസ്  2018  ലക്ഷദ്വീപ്  സ്‌കൂൾ  കായിക  മാമാങ്കം  ഉത്‌ഘാടനം  ചെയ്‌തു  .  പ്രസ്തുത പരിപാടിയിൽ ലക്ഷദ്വീപ് പാര്‍ലമെന്‍റ് മെമ്പര്‍ ബഹുമാന്യനായ ശ്രി. മുഹമ്മദ് ഫൈസല്‍.പി പി. ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രി. ഹസന്‍. ബഡുമുക ഗോത്തി  എന്നിവരുടെ സാന്നിദ്യത്തില്‍ ലക്ഷദ്വീപ് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. രാവിലെ 8.30 മണിക്ക് എത്തിയ അതിഥികളെ പ്രധാന കവാടത്തില്‍ വെച്ച് സ്ക്കൂള്‍ വിദ്യാര്‍ഥികളു൦ സ്ഥലത്തെ പ്രമുഖ വ്യക്തികളും ചേര്‍ന്ന് സ്വീകരിച്ചു. പാട്ടിന്‍റെ ഈരടികള്‍ക്കൊത്ത് കൊച്ചു വിദ്യാര്‍ഥികള്‍ നിര്‍ത്തച്ചുവടുകളോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പ്രകടനം അതിഥികളെ അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊള്ളിച്ചു.  തുടര്ന്ന്  കായിക താരങ്ങളുടെ  മാര്‍ച്ച് പാസ്റ്റ് നടന്നു.
ചടങ്ങിന്  സ്പോര്‍ട്ട്സ് & യൂത്ത്അഫൈസ് സെക്രട്ടറി ശ്രീ...ഹംസ സ്വാഗതം അരുളി. തുടര്ന്ന്  സ്പോര്‍ട്ട്സ്  ഡയറക്ടര്‍ ശ്രി.കൃഷന്‍ കുമാര്‍, അലി അക്ബര്‍ ചെത്ത്ലത്ത് ദ്വീപ് പഞ്ചായത്ത് ചായര്‍പേഴ്സന്‍ , ശ്രി.കുഞ്ഞി സീതിക്കോയ ബി പി  ചെത്ത്  ലത്ത് ദ്വീപ്  എസ്. ഡി. ഒ , ശ്രീ മുഹമ്മദ് ഇക്ബാല്‍ ചെത്ത് ലത്ത് ദ്വീപ് സ്കൂള്‍  മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രി. ഹസന്‍. ബഡുമുക ഗോത്തി  മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന്  ലക്ഷദ്വീപ് പാര്‍ലമെന്‍റ് മെമ്പര്‍ ബഹുമാന്യനായ ശ്രി. മുഹമ്മദ് പി.പി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു, അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്തികള്‍ നടത്തിയ മാസ്സ് ഡിസ്പ്ലേ പരിപാടിക്ക് മാറ്റ് കൂട്ടി.  മാസ്സ്ഡിസ്പ്ലേ നടത്തിയ വിദ്യാര്‍ത്തികള്‍ക്കും പഠിപ്പിച്ച വിദ്യാര്‍ത്തികള്‍ക്കും അഡ്മിനിസ്ട്രേറ്റര്‍ കാഷ്അവാര്‍ഡ് പാരിതോഷികം പ്രഖ്യാപിച്ചു. 10 ദ്വീപുകളില്നിന്നായി 600 ഓളം  വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന കായിക മേളയില്‍ മാറ്റുരയ്ക്കുന്നു. 

No comments:

Post a Comment